കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകർന്നുവീണ സംഭവം ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎൽഎ.

ആരോഗ്യരംഗത്തെ അരക്ഷിതാവസ്ഥയാണ് വെളിവായതെന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ആയതുകൊണ്ടാണ് ആളുകള്‍ക്ക് പരിക്കുപറ്റിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.


