ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് സർക്കാറിനെതിരെ പിച്ചച്ചട്ടിയെടുത്ത് സമരം ചെയ്ത അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നതിൽ പരിഹാസവുമായി കെപിസിസി അധ്യക്ഷൻ അഡ്വ സണ്ണി ജോസഫ് എംഎൽഎ.

വീട് നിർമിച്ച് ഒരു പാർട്ടി നൽകി, എന്നീട്ട് വീട്ടിൽ താമസമാക്കി, അത് കഴിഞ്ഞ് വീട്ടിലെ കിണറ്റിൽ ഒരു പൂച്ച ചത്തു, ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു, അവസാനം വീട്ടുടമ ആ പാർട്ടിയിൽ ചേർന്നു’-എന്നായിരുന്നു സണ്ണി ജോസഫിന്‍റെ പരിഹാസ മറുപടി.

ആപൽഘട്ടത്തിൽ കോൺഗ്രസ് കൂടെനിന്നില്ലെന്ന മറിയക്കുട്ടിയുടെ ആരോപണം മാധ്യമങ്ങൾ വിലയിരുത്തണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സർക്കാറിന്‍റെ ലൈഫ് പദ്ധതിയിലെ പോരായ്മകൾ നിയമസഭക്കുള്ളിലും പുറത്തും പ്രതിപക്ഷം നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ലാത്തവരുടെ നിരവധി കേസുകൾ ബാക്കി നിൽക്കുകയാണ്. അതെല്ലാം പരിഹരിക്കണമെന്നാണ് കോൺഗ്രസും യു.ഡി.എഫും ആഗ്രഹിക്കുന്നതെന്നും ആ നിലയിൽ തന്നെ മുന്നോട്ടു പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

