ബെംഗളൂരു: നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആഹ്ളാദ പ്രകടനം നടത്തി ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഏഴ് പ്രതികളില്‍ നാല് പേരുടെ ജാമ്യമാണ് റദ്ദാക്കിയത്.

തുടര്‍ന്ന് കര്‍ണാടക ഹവേരി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ടുപോയി വനത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. പിന്നാലെ റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു.


