സിപിഐ എം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിയോജിപ്പ് ഉയരുന്നതിനിടെ ചർച്ചയായി മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന സമ്മേളനം അവസാനിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എൻ. സുകന്യ നിലപാട് അറിയിച്ചത്.

ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ ഒരു സഖാവാണ്….. ചെഗുവേര’ (If you tremble with indignation at every injustice then you are a comrade of mine…..Cheguevara) എന്നാണ് സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി സുകന്യ രംഗത്തെത്തി.

