Kerala

സംസ്ഥാനത്ത് SSLC, +2 പരീക്ഷകൾ നാളെ ആരംഭിക്കും

എസ് എസ് എൽ സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച്‌ 3) ന് ആരംഭിക്കും. എസ്.എസ്.എല്‍.സി /റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ നാളെ ആരംഭിച്ച് മാര്‍ച്ച് 26-ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ്ടു പരീക്ഷ അവസാനത്തേത് ഒഴികെയുള്ളതെല്ലാം ഉച്ചയ്ക്ക് 1.30 മുതലാണ്.

പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേരുന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്.

ആണ്‍കുട്ടികള്‍: 2,17,696, പെണ്‍കുട്ടികള്‍: 2,09,325. സര്‍ക്കാര്‍ സ്കൂളുകളിൽ നിന്ന് 1,42,298 കുട്ടികള്‍, എയിഡഡ് സ്കൂളുകളിൽ നിന്ന് 2,55,092 കുട്ടികള്‍, അണ്‍ എയിഡഡ്സ്കൂളുകള്‍; 29,631 കുട്ടികള്‍ പരീക്ഷയെഴുതുന്നു. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top