Sports

ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗ്; ഡർബൻസ് സൂപ്പർ ജയന്റ്സിന് വിജയം

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിൽ ഡർബൻസ് സൂപ്പർ ജയന്റ്സിന് വിജയം. മുംബൈ ഇന്ത്യൻസ് കേപ് ടൗണിനെതിരെ 36 റൺസിന്റെ ജയമാണ് ഡർബൻസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡർബൻസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി പറഞ്ഞ കേപ്ടൗണിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനെ സാധിച്ചുള്ളു.

 

മത്സരത്തിൽ ടോസ് ലഭിച്ച കേപ് ടൗൺ ബൗളിം​ഗ് തിരഞ്ഞെടുത്തു. ഡർബൻസ് നിരയിൽ ഓപ്പണർ മാത്യു ബ്രീറ്റ്‌സ്‌കെ 48, മധ്യനിരയിൽ ജെ ജെ സ്മട്സ് 26, വാലറ്റത്ത് വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ 38 എന്നിങ്ങനെയായിരുന്നു ബാറ്റിം​ഗ് പ്രകടനങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top