കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെ ദേശീയ തലസ്ഥാനത്തെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി ഞായറാഴ്ച സ്ഥിരീകരിച്ചു.

ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സോണിയ ഗാന്ധി.

78 വയസുള്ള സോണിയ ഗാന്ധിയെ ഈ മാസം ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ, ജൂണ്‍ 7 ന് സോണിയ ഗാന്ധിയെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് നരേഷ് ചൗഹാന്‍ പറഞ്ഞിരുന്നു.

