Politics

പി വി അൻവർ നിലമ്പൂരിലെ കറുത്ത കുതിരയാവുമോ :നിലമ്പൂരിലെ ചിത്രം മാറി മറിയുന്നു:2004 ൽ പി സി തോമസ് മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ കുതിച്ചു പാഞ്ഞ സ്ഥിതിയിലേക്ക് നിലമ്പൂർ

നിലമ്പൂരിലെ ഇന്നലെ വരെയുള്ള സ്ഥിതി വച്ച് നോക്കിയാൽ നിലമ്പൂരിലെ കറുത്ത കുതിരയായി പായുന്നത് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറാണ്.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ യൂസഫ് പഠാന്‍ നിലമ്പൂരിലെ പ്രചാരണത്തിനെത്തിയപ്പോൾ ജനങ്ങളും ആവേശ തിമിർപ്പിലായി .കോരിച്ചൊരിയുന്ന മഴയത്തും ആവശ്യം തണുക്കാതെ അൻവറിനൊപ്പം ആയിരങ്ങൾ അണിനിരക്കുന്ന കാഴ്ചയാണ് ഇന്നലെ നിലമ്പൂരിൽ കണ്ടത് .

മൂന്നു മുന്നണികളെ പോലെ തന്നെ പ്രചാരണ വാഹനങ്ങൾക്കും ,തെരെഞ്ഞെടുപ്പ് കമ്മിറ്റിയാഫീസുകൾക്കും അൻവറിന് കുറവൊന്നുമില്ല .മണ്ഡലത്തിലെവിടെയും അൻവറിന്റെ സാന്നിധ്യം നിറഞ്ഞു നിൽക്കുന്നു .2004  ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ ഐ എഫ് ഡി പി  സ്ഥാനാർഥി പി സി തോമസ് തെരെഞ്ഞെടുക്കപ്പെട്ട കാലാവസ്ഥയാണിപ്പോൾ നിലമ്പൂരിൽ സംജാതമായിട്ടുള്ളത് .സിപിഎം ന്റെ മുൻ ഏരിയാ കമ്മിറ്റി മെമ്പർ സുകുവും ;മുൻ ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനുമാണിപ്പോൾ അൻവറിന്റെ പ്രവർത്തനം നിലമ്പൂരിൽ ഏകോപിപ്പിക്കുന്നത് .

സർക്കാർ വിരുദ്ധ വോട്ടുകൾ എല്ലാം ആര്യാടൻ ഷൗക്കത്തിന് ചെല്ലും എന്ന സ്ഥിതി മാറി മറിയുകയാണ് നിലമ്പൂരിൽ.സർക്കാർ വിരുദ്ധതയുടെ കുന്തമുനയായി ഇപ്പോൾ പി വി അൻവർ മാറിയിരിക്കുന്നു .ഇസ്രയേലിന്റെ ടെഹ്‌റാൻ ആക്രമണം വരെ ഇപ്പോൾ യൂസഫ് പഠാനിലൂടെ പി വി അൻവർ കരസ്ഥമാക്കുന്ന രീതിയിലായി ജന വികാരം .ലീഗിന്റെ പോഷക സംഘടയുടെ പരിപാടികളിൽ പോലും അൻവറിനുള്ള സ്വീകാര്യത മണ്ഡലത്തിന്റെ തന്നെ ലിറ്റ് മസ് പേപ്പറായാണ് നിരീക്ഷകർ കാണുന്നത് . പ്രചാരണം സമാപിക്കുമ്പോഴും ; നിശബ്ദ പ്രചാരണത്തിലും പി വി അൻവർ ഒരു ഫോട്ടോ ഫിനിഷിങ് നടത്തിയാലും അത്ഭുതപ്പെടാനില്ല .മുഖ്യധാരാ മുന്നണികളിൽ അങ്കലാപ്പ് സൃഷ്ട്ടിച്ചു കൊണ്ട് അൻവർ പിടിക്കുന്ന വോട്ടുകളുടെ കണക്കനുസരിച്ചാണ് തങ്ങളുടെ വിജയമെന്ന് മുഖ്യധാരാ മുന്നണികളുടെ ചാണക്യന്മാർ കണക്കു കൂട്ടുന്നിടം വരെയെത്തി അൻവറിന്റെ കുതിച്ചു കയറ്റം .

തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും നിലമ്പൂരിലെ ജനങ്ങള്‍ ഇത്തവണ പി.വി. അന്‍വറിനെ പ്ലെയര്‍ ഓഫ് ദി മാച്ച് ആക്കുമെന്നും യൂസഫ് പഠാന്‍ തെരെഞ്ഞെടുപ്പ് യോഗങ്ങളിൽ പറഞ്ഞു. അന്‍വറിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത പഠാന്‍ വഴിക്കടവിലെ പൊതുയോഗത്തിലും പങ്കെടുത്തു .തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വ്യക്തിപരമായി എന്റെയും പിന്തുണ പി.വി. അന്‍വറിനാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അന്‍വര്‍. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ ജനങ്ങള്‍ അന്‍വറിനെ പ്ലെയര്‍ ഓഫ് ദി മാച്ച് ആക്കും. ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല, കായികമുന്നേറ്റങ്ങള്‍ക്കുള്ള പ്രാഥമിക വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് അന്‍വര്‍ ചര്‍ച്ചചെയ്തതായും യൂസഫ് പഠാന്‍ പറഞ്ഞു.ജനങ്ങൾ വൺ കൈയ്യടിയോടെയാണ് യൂസഫ് പഠാന്റെ ഓരോ വാക്കുകളും സ്വീകരിച്ചത്.ഇത് പി വി അൻവർ കേന്ദ്രങ്ങളിലും വൻ ആത്മവിശ്വാസം ഉണർത്തുവാൻ പോന്നതാണ്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top