Kerala

സോബി ജോര്‍ജിന്‍റെ പേരിൽ സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുത്; ആവശ്യവുമായി കൊച്ചിൻ കലാഭവൻ

കൊച്ചി: തട്ടിപ്പുക്കേസിൽ അറസ്റ്റിലായ കലാഭവന്‍ സോബി ജോര്‍ജിന്‍റെ (56) പേരിൽ നിന്നും ‘കലാഭവന്‍’ എന്ന പേര് ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ കലാഭവൻ രംഗത്തെത്തി. വാര്‍ത്ത കുറിപ്പിലൂടെ ആണ് പേരിനി ഉപയോഗിക്കരുതെന്ന് മാധ്യമങ്ങളോട് കൊച്ചിൻ കലാഭവൻ ഈ കാര്യം അഭ്യർത്ഥിച്ചത്. നിരവധി കലാകാരന്മാരുടെ വളർച്ചക്ക് കാരണമായ സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ.

വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ അറസ്റ്റിലായത് വാര്‍ത്തയായിരുന്നു. കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 54 വർഷമായി കേരള കലാലോകത്ത് പതിനായിരക്കണക്കിന് കലാകാരന്മാരെയും കലാകാരികളെയും കലയിലൂടെ വളർത്തിയെടുത്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. ഈയിടെ കലാഭവനിൽ പതിനഞ്ച് വർഷത്തിന് മുൻപ് പ്രവർത്തിച്ചിരുന്ന സോബി ജോർജ് എന്ന വ്യക്തിയെ പരാമർശിച്ചുകൊണ്ടുള്ള നിരവധി ക്രിമിനൽ കേസുകൾ പത്രദൃശ്യമാധ്യമ ത്തിലൂടെ വന്നത് അറിഞ്ഞു. അദ്ദേഹത്തിന് “കലാഗൃഹം’ എന്ന പേരിൽ ഇതുപോലെ ഒരു സ്ഥാപനവും ഗാനമേള ട്രൂപ്പും ഉണ്ട്.

ദയവ് ചെയ്ത് ഈ വ്യക്തിയെക്കുറിച്ച് ഇനിയുള്ള വാർത്തകൾ വരുമ്പോൾ ‘കലാഭവൻ സോബി ജോർജ്’ എന്ന പേര് മാറ്റി അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനത്തിന്റെ (കലാഗൃഹം) പേര് നൽകി കലാഭവൻ എന്ന സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുതെന്ന് അഭ്യർഥിക്കുന്നുവെന്നാണ് വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. കലാഭവന്റെ പേരുപയോഗിച്ച് സിനിമാവേദിയിൽ നിൽക്കുന്ന പല സിനി മതാരങ്ങളുടെയും താത്പര്യപ്രകാരം കൂടിയാണ് ഈ പത്രകുറിപ്പെന്ന് പറയുന്നു.

അതേ സമയം സ്വിറ്റ്സര്‍ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി സോബി ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. പുല്‍പ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസിന്റെ നടപടി. ‘പുല്‍പ്പള്ളി സ്വദേശിക്ക് സ്വിറ്റ്സര്‍ലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് മൂന്ന് വര്‍ഷം മുമ്പ് സോബി തട്ടിയെടുത്തത്.

സമാനരീതിയില്‍ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ നാലും അമ്പലവയല്‍ സ്റ്റേഷനില്‍ ഒരു കേസുമടക്കം ജില്ലയില്‍ ആറ് കേസാണ് സോബിക്കെതിരെയുള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയില്‍ ഇരുപത് കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചേക്ക് കേസുകളിലും സോബി പ്രതിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top