Kerala

മന്ത്രി വി ശിവൻകുട്ടിക്കെതിരെ മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

തിരുവനന്തപുരം: സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്ര വിവാദത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിത്രംവെച്ച് പൂജിച്ചതില്‍ പ്രതിഷേധിച്ച് വേദി വിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്ത് നല്‍കി.

മന്ത്രി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. കുട്ടികളുടെ മുന്നില്‍വെച്ച് ഭരണഘടനയുടെ തലവനെ മന്ത്രി ശിവന്‍കുട്ടി അപമാനിച്ചു. ക്രസമാധാന പ്രശ്‌നത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കത്ത് നല്‍കിയതെന്നും ഗവര്‍ണര്‍ പറയുന്നു.

കാവി കളര്‍ എന്നത് ആര്‍എസ്എസിന്റേത് മാത്രമല്ലെന്നും ഗവര്‍ണര്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടന നിയമ നിര്‍മാണ സഭയില്‍ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ പറയുന്നു. ‘ഭാരതാംബ’ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല. മുഖ്യമന്ത്രി നല്‍കിയ കത്തിന് പിന്നീട് മറുപടി നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top