Kerala

സിഎംആര്‍എല്‍; വീണ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ ഇ ഡി വീണ ടിക്ക് സമന്‍സ് അയച്ച പശ്ചാത്തലത്തില്‍ വീണയ്ക്കും പിണറായി വിജയനുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി ഷോണ്‍ ജോര്‍ജും മാത്യു കുഴല്‍നാടനും. കമ്പനീസ് ആക്ട് 447 സെഷന്‍ അനുസരിച്ചുള്ള കുറ്റം വീണ ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ് ആവര്‍ത്തിച്ചു. പിണറായി വിജയനില്‍ നിന്നാണ് കരിമണല്‍ കമ്പനിക്ക് യഥാര്‍ഥ സേവനം ലഭിച്ചതെന്ന് മാത്യു കുഴല്‍നാടനും ആഞ്ഞടിച്ചു.

സര്‍ക്കാരിന് കൂടി ഉടമസ്ഥാവകാശമുള്ള കമ്പനിയില്‍ നിന്നാണ് കൊള്ള നടന്നിരിക്കുന്നതെന്നും വിഷയത്തില്‍ മറുപടി പറയാന്‍ വീണ ടി ബാധ്യസ്ഥയാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കേസില്‍ പിണറായി വിജയനും സംശയനിഴലിലാണ്. കേസ് ഏറെ പൊളിറ്റിക്കല്‍ കൂടി ആകുന്ന പശ്ചാത്തലത്തില്‍ പഴുതടച്ചുള്ള നീക്കങ്ങളിലേക്കും അന്വേഷണങ്ങളിലേക്കുമാണ് ഇ ഡി കടക്കുക.

താന്‍ കൂടി ഷേയര്‍ ഹോള്‍ഡര്‍ ആയ കമ്പനിയാണത്. വീണ സേവനങ്ങള്‍ നല്‍കാതെ വാങ്ങിയ തുക പിടിച്ചെടുക്കേണ്ടതുണ്ടെന്നും കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top