കൊച്ചി: എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അവശിഷ്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ചാ സാധ്യതയും ആശങ്കയുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ കടലില്‍ രാസവസ്തുക്കള്‍ അടക്കം പകരുന്നത് തടയാന്‍ പുതിയ നടപടിക്രമങ്ങള്‍ സ്വീകരിക്കും.കപ്പല്‍ അപകടത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിലെ പ്ലാസ്റ്റിക്
തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുളള സാധ്യതകള്‍ മുന്നില്‍ കണ്ട് അതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

