ഷാജഹാൻ കൊലക്കേസിലെ പ്രതി മരിച്ചു; മരണം കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിന് തുടർന്ന്; പിന്നാലെ ആത്മഹത്യ ചെയ്ത് പെൺസുഹൃത്തും - Kottayam Media

Kerala

ഷാജഹാൻ കൊലക്കേസിലെ പ്രതി മരിച്ചു; മരണം കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിന് തുടർന്ന്; പിന്നാലെ ആത്മഹത്യ ചെയ്ത് പെൺസുഹൃത്തും

Posted on

പാലക്കാട്: മലമ്പുഴയിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിന് തുടർന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് മരിച്ചത്. ബിജുവി​ന്റെ മരണ വാർത്തക്ക് പിന്നാലെ പെൺസുഹൃത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. എന്നാൽ ബിജുവി​ന്റെ മരണം ഹൃദയാഘാതം മൂലമാണെന്നും മറ്റ് ദുരൂഹതകൾ ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, ബിജുവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിജുവിന്റെ മരണം അറിഞ്ഞതിന് പിന്നാലെ രാത്രി രണ്ട് മണിയോടെ ആണ് യുവതിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവും യുവതിയും അടുപ്പത്തിലായിരുന്നു എന്നും, ബിജുവിന്റെ മരണത്തിൽ ഉണ്ടായ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നുമാണ് പൊലീസ് നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version