ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പിതാവ് ഇഖ്ബാൽ. ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.

തന്‍റെ കുഞ്ഞ് ആറടി മണ്ണിൽ കിടക്കുമ്പോഴാണ് പ്രതികൾ സുഖമായി പരീക്ഷ എഴുതുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും കേസ് തേച്ചുമായ്ച്ച് കളയാൻ സാധ്യതയുണ്ടെന്നും ഇഖ്ബാൽ വ്യക്തമാക്കി.
അതേസമയം, ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിൽ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു.

