Kerala

400 അടിക്കുമെന്ന് പറഞ്ഞ ബിജെപി, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെന്തേ ഇത്ര വെപ്രാളം; ചോദ്യങ്ങളുമായി ഷാഫി പറമ്പിൽ

വടകര: തങ്ങളുടെ ശക്തിയും കടമയും ജനത തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണ പൊതു തെരഞ്ഞെടുപ്പ് മാറ്റണമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. 400 അടിക്കാൻ പോകുന്നു എന്ന് അവകാശപ്പെട്ട ബിജെപിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്പോളിത്ര വെപ്രാളമെന്ന് ഷാഫി ചോദിച്ചു. കെജ്‌രിവാളിന്‍റെ അറസ്റ്റും കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതും ഇലക്ട്രോണിക്ക് ബോണ്ടുൾപ്പടെയുള്ള അഴിമതികളും ചോദ്യം ചെയ്യപ്പെടേണ്ടത് രാജ്യത്തിന്‍റെ നിലനിൽപ്പിന് അനിവാര്യതയാണെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി ദില്ലി മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടത്. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടത്. കെജ്രിവാളിനെ മാ‍ർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് ഇഡി കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. പിഎംഎൽഎ പ്രകാരമുള്ള നടപടികൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിതെന്നും മദ്യ നയ രൂപീകരണത്തിനും ലൈൻസസ് അനുവദിക്കുന്നതിനും എഎപി നേതാക്കൾ കോഴ വാങ്ങിയെന്നും ഇഡി ആരോപിച്ചു. കെജ്രിവാളിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുണ്ടായി. കെ കവിതക്ക് വേണ്ടി സൗജന്യങ്ങൾ നൽകി. വാട്സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. കെജ്രിവാളായിരുന്നു അഴിമതിയുടെ കിങ് പിൻ. വിജയ് നായര്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകൾക്ക് അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഉപയോഗിച്ചെന്നും ഇ ഡി കോടതിയിൽ വാദമുഖങ്ങൾ ഉയര്‍ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top