കൽപറ്റ: വയനാട് കൽപറ്റയിൽ നടന്ന വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയും കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനിയുമായ 24 വയസ്സുകാരി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ് അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അജ്മിയ എന്ന വിദ്യാർഥിനിക്കും സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.


