Kerala

സ്കൂൾ വാർഷികത്തിനിടെ കുഴഞ്ഞുവീണു; പ്രിൻസിപ്പലിന് ദാരുണാന്ത്യം

കുറ്റ്യാടി: സ്കൂൾ വാർഷികത്തിനിടെ കുഴഞ്ഞുവീണ് പ്രിൻസിപ്പലിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയായ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ആണ് അദ്ദേഹം.സ്കൂൾ വാർഷിക സമ്മേളനത്തിൽ പ്രസംഗിച്ച് വേദിയിൽ നിന്ന് മടങ്ങുമ്പോഴാണ് അന്ത്യം സംഭവിച്ചത്.

കോഴിക്കോട് ഇർഷാദിയ കോളജ് പ്രിൻസിപ്പൽ, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ, മലപ്പുറം മാസ് കോളജ് അധ്യപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കോഡൂർ എ.കെ കുഞ്ഞിമൊയ്തീൻ എന്ന ഹൈദറാണ് പിതാവ്. മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്. മയ്യത്ത് നമസ്കാരം നാളെ രാവിലെ ഒൻപതിന് കോഡൂർ വരിക്കോട് ജുമുഅത്ത് പള്ളിയിൽ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top