കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കുതിപ്പ് തുടരുന്നു. മൂന്നാം ദിവസത്തെ മത്സരഫലങ്ങൾ പുറത്തുവരുമ്പോൾ 669 പോയിന്റുകളുമായി കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. 658 പോയിന്റു വീതം നേടി കോഴിക്കോടും പാലക്കാടും തൊട്ടുപിന്നിൽ തന്നെയുണ്ട്. 641 പോയിന്റുമായി തൃശ്ശൂരും 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മികച്ച മത്സരമാണ് കാഴ്ച്ചവക്കുന്നത്.
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 166 പോയിന്റുമായി ഒന്നാമതാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ (87) രണ്ടാംസ്ഥാനത്തും പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ്.എസ്. (74) മൂന്നാംസ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.