മോദി സ്തുതി നിരന്തരം ആവർത്തിക്കുന്ന ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡിൽ അമർഷം പുകയുന്നു.

തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. ഇതോടെ തരൂരിനോട് വിശദീകരണം തേടുന്നതിലേക്ക് കോൺഗ്രസ് നീങ്ങിയേക്കും. ‘ദി ഹിന്ദു’ ദിനപത്രത്തിൽ തരൂർ എഴുതിയ പുതിയ ലേഖനമാണ് നിലവിൽ വിവാദമായിരിക്കുന്നത്.

ഇതിനിടെ ലേഖനത്തിൽ തരൂർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ലേഖനം താൻ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്നാണ് തരൂർ പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശന വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്നാണ് തരൂരിന്റെ വിശദീകരണം.

