ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിനെതിരെ പന്തളം കൊട്ടാരം. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കൊട്ടാരം പന്തളം കൊട്ടാരം രംഗത്തെത്തിയത്.
ഇപ്പോള്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് മാത്രമേ ഇനിയുള്ളൂ എന്നറിയിച്ചിരിക്കുകയാണ്. ഇത് ദർശനത്തിന് വ്രതമെടുത്തെത്തുന്ന ഭക്തർക്ക് വളരെ മനഃപ്രയാസം ഉണ്ടാക്കും. ഓണ്‍ലൈന്‍ ഉപയോഗിക്കാന്‍ അറിയാത്ത എത്രയോ പേരുണ്ട്. ഇതൊന്നും അറിയാതെയാകും അവര്‍ ശബരിമലയില്‍ എത്തുക.
അവര്‍ക്ക് തൊഴാന്‍ പ്രയാസമാകും. അതുകൊണ്ട് 25 ശതമാനം എങ്കിലും സ്പോട്ട് ബുക്കിങ് നിലനിര്‍ത്തണം. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ ആവശ്യപ്പെട്ടു.