Kerala

നിയമവിരുദ്ധമായി സര്‍വീസ് നടത്തി; റോബിന്‍ ബസ് തടഞ്ഞ് എംവിഡി

കോട്ടയം: നിയമവിരുദ്ധ സര്‍വീസ് നടത്തിയതോടെ റോബിന്‍ ബസ് തടഞ്ഞ് എംവിഡി. കാഞ്ഞിരപ്പള്ളി-പാലാ റൂട്ടില്‍ ഓടുന്ന ബസ് ഈരാറ്റുപേട്ടയില്‍ വെച്ച് ഇന്നലെ രാത്രിയാണ് തടഞ്ഞത്. ബസിന് പെര്‍മിറ്റ് ഇല്ലെന്ന് എംവിഡി പറഞ്ഞു. വണ്ടി സര്‍വീസ് നടത്താന്‍ ആഗസ്റ്റ് 30 വരെ കോടതി ഉത്തരവുണ്ടെന്നാണ് ഉടമ റോബിന്‍ ഗിരീഷിന്റെ വാദം.

പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും എൽഡിഎഫ് സര്‍ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നിരിക്കെ തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റോബിന്‍ ബസിന് നിരവധി തവണ പിഴയിട്ടിരുന്നു.

എന്നാല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വെച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് ഗിരീഷ് നിരന്തരം നിയമപോരാട്ടം നടത്തിയെങ്കിലും കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top