Kerala

മലിന ജലം ജല പീരങ്കിയിലൂടെ ചീറ്റിച്ചാൽ സിപിഐ തീർന്നു പോകുമെന്ന് പൂക്കി സർക്കാർ കരുതേണ്ട : ബാബു കെ ജോർജ്

പാലാ :മലിന ജലം ജല പീരങ്കിയുടെ ചീറ്റിച്ചാൽ സിപിഐ തീർന്നു പോകുമെന്ന് പൂക്കി  സർക്കാർ കരുതേണ്ട എന്ന്  ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്ജ് അഭിപ്രായപ്പെട്ടു  .  പി. എം ശ്രീക്കെതിരെ പാലായിൽ താലൂക്ക് ഓഫീസിലേക്ക് CPI പാലാ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാർച്ചും ധർണ്ണയും പാലാ മിനി സിവിൽ സ്റ്റേഷന് സ്ടാമീപം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്ജ് .

മാലിന്യമുള്ള മനസുള്ളവർക്കു മാത്രമേ മലിന ജലം ജല പീരങ്കിയിൽ ഉപയോഗിക്കാനാവൂ എന്നും ആഭ്യന്തര വകുപ്പ് മലിനറ്റ്കാരിക്കപ്പെട്ടതിന്റെ ഒന്നാം തരം ദൃഷ്ട്ടാന്തമാണ്‌ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളെന്നും ബാബു കെ ജോർജ് ചൂണ്ടിക്കാട്ടി .

സി. പി . ഐ മണ്ഡലം സെക്രട്ടറി പി.കെ. ഷാജകുമാർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി ,എ ഐ ടി യു സി മണ്ഡലം പ്രസിഡൻ്റ് അഡ്വ പയസ് രാമപുരം, സെക്രട്ടറി അഡ്വ. പി.ആർ തങ്കച്ചൻ, ബി.കെ.എം.യു ജില്ലാ പ്രസിഡൻ്റ് ബിജു TB, എ. ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഡോ അനീഷ് തോമസ്, പാർട്ടി മണ്ഡലം എക്സിക്യൂട്ടീവ് അംഗം സിബി ജോസഫ് പാർട്ടി മണ്ഡലം കമ്മറ്റി അംഗം NS സന്തോഷ്‌കുമർ.

പി. അജേഷ്, എന്നിവർ പ്രസംഗിച്ചു തെക്കേകരയിൽ നിന്നും ആരംഭിച്ച മാർച്ചിന് ആർ. വേണുഗോപാൽ , കെ.ബി അജേഷ് , , പി.കെ രവികുമാർ, പി. എ. മുരളി, വി.വി ഹരികുമാർ എന്നിവർ നേതൃത്വം നൽകി. പാർട്ടി മണ്ഡലം അസി സെക്രട്ടറി എം റ്റി സജി സ്വാഗതവും മണ്ഡലം കമ്മറ്റി അംഗം ടോമി മാത്യം നന്ദിയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top