Kerala

ട്രാഫിഗ് നിയമലംഘനം; 80,000 രൂപ വിലയുള്ള സ്കൂട്ടറിനു പിഴയായി ഒടുക്കിയത് 1,75,000 രൂപ!!

നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങൾ പണികൊടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചത്. സ്കൂട്ടറിൻ്റെ വില എൺപതിനായിരം രൂപ എന്നാൽ പിഴ വന്നത് ഒന്നേമുക്കാൽ ലക്ഷം രൂപയാണ്. സ്കൂട്ടർ ബംഗളൂരു ട്രാഫിക് പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സിഗ്നൽ തെറ്റിച്ച് വാഹനമോടിക്കൽ, അമിത വേഗത, ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ലൈൻ ട്രാഫിക് തെറ്റിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയിരിക്കുന്നത്.

പൊലീസിന്‍റെയും ട്രാഫിക് ക്യാമറകളുടേയും കണ്ണിൽപ്പെട്ട ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് ഈ ഫൈൻ. പൊലീസിനെയും ക്യാമറ കണ്ണുകളെയും വെട്ടിച്ച് നടത്തിയ നിയമലംഘനങ്ങളും അനവധിയാണ്. 2023 ഫെബ്രുവരി മുതൽ ഇതുവരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണിത്. സുദീപിന് ഇതുവരെ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 1,75,000 രൂപയിലധികമാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top