പാലക്കാട്: റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.

പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്.

ഇന്ന് രാത്രി ഒന്‍പത് മണിയോടെ കരുവപാറ സെന്റ് പോള്‍സ് സ്‌കൂളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ജയന്തി മരണപ്പെട്ടു.

