Kerala

റേപ്പ് ചെയ്താലും കൊന്നാലും കുഴപ്പമില്ല; മരണവീട്ടില്‍ ചിരിക്കുന്നത് മഹാപരാധം: നടി റിനി

കൊച്ചി: തനിക്കെതിരെ സൈബറിടങ്ങളില്‍ നടക്കുന്ന പുതിയ ചര്‍ച്ചകളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. മരണ സ്ഥലത്ത് പോയാല്‍ പരിചയം ഉള്ള ആളുകളെ കണ്ടാല്‍ ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം ആണെന്ന് റിനി പറഞ്ഞു. എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാല്‍ ഡബിള്‍ ഓക്കെയാണെന്നും കൂടെ നിന്ന് സെല്‍ഫിയും റീലും എടുക്കുമെന്നും റിനി പറയുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടന്‍ സലിംകുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ ചര്‍ച്ച. അദ്ദേഹത്തിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ റിനി ആന്‍ ജോര്‍ജ് എത്തിയിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ആളുകളോട് അവര്‍ ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതോടെ മരണവീട്ടില്‍ ചിരിക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. ഇത്തരം വിഡിയോകളുടെ താഴെ അശ്ലീലവും തെറി പറഞ്ഞുകൊണ്ടുമുള്ള കമന്റുകളാണ് താഴെയുള്ളത്. യുഡിഎഫ് നേതാക്കളെ കാണാന്‍ വന്നതാണെന്നും മരണവീട്ടില്‍ ഇങ്ങനെ ചിരിക്കാമോ എന്നു തുടങ്ങി കമന്റുകളുടെ പ്രളയം ആണ്.

അവസരങ്ങള്‍ക്കൊത്ത് പെരുമാറാനറിയില്ലാത്തതാണ് പ്രശ്‌നമെന്നാണ് ചിലര്‍ കുറിക്കുന്നത്. ഭീഷണയുടേയും അശ്ലീലച്ചുവയുള്ളതുമായ കമന്റുകളും ഉണ്ട്. ഈ സെബര്‍ അധിക്ഷേപങ്ങള്‍ക്കാണ് റിനി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പിന്റെ താഴെയും അശ്ലീല കമന്റുകള്‍ നിറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top