വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് പോകും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തിരിച്ചറിയാൻ അനിവാര്യമായത്. രഞ്ജിതയുടെ വീട്ടിൽ മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർ ഇന്ന് എത്തും.

അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഫലത്തിൻ്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്.

യുകെ- യിൽ നഴ്സായ രഞ്ജിത നാല് ദിവസത്തെ അവധി കഴിഞ്ഞ് ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം. സ്കൂൾ വിദ്യാർഥികളായ രണ്ടു കുട്ടികളുടെയും ക്യാൻസർ രോഗിയായ അമ്മയുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.
അപകടത്തില്‍ മരിച്ച മലയാളിയായ പത്തനംതിട്ട പുല്ലാട് സ്വദേശിനി വിമാനാപകടത്തിൽ മരിച്ച രഞ്ജിത ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്നു. കോഴഞ്ചേരി ആശുപത്രിയിലെ നേഴ്‌സ് ആണ് രഞ്ജിത. നിലവിൽ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു.

