ഇറാനെ ഇസ്രായേൽ ആക്രമിച്ചു ,ഇറാൻ തലസ്ഥാനമായ ടെഹ്റാനിലാണ് മിസൈലാക്രമണം നടന്നത്.വിമാനത്തിൽ ബോബിങ് ആണ് നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട് . ഇറാനുമായി നടന്നു വന്ന ശീതസമരത്തെ തുടർന്ന് ഇന്ന് രാവിലെ ഇസ്രായേൽ ഇറാനെ ആക്രമിച്ചു.ഇറാൻ്റെ ആണവ കേന്ദ്രങ്ങളെയാണ് ഇസ്രായേൽ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ടെഹ്റാനിൽ ആറിടത്താണ് സ്ഫോടനമുണ്ടായത്.ഇസ്രായേലിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് .അതെ സമയം ഇറാൻ ടെഹ്റാൻ വിമാനത്താവളം അടച്ചിട്ടുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഈ ആക്രമണം .

അതേ സമയം ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നൽകിയിരുന്നു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകി. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

