Kerala

വേതന പാക്കേജ് പരിഷ്കരിക്കണം; സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം. സിഐടിയു, ഐഎൻടിയുസി സംഘടനകൾ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി സേവനനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. മറ്റു ജില്ലകളിൽ കലക്ടറേറ്റിലേക്കാണ് മാർച്ച്. സമരത്തിൽ പങ്കെടുക്കില്ല എന്ന് ഐഐടിയുസി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top