തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതൽ പൂർണ തോതിൽ നടക്കും. റേഷൻ വാങ്ങുന്നവർക്ക് ആശ്വാസമാകുന്ന വാർത്തയാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരിൽ നിന്നും ഉണ്ടായിരിക്കുന്നത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ദിവസങ്ങളായി നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ പിൻവലിച്ചു. നവംബർ മാസം വരെയുള്ള കുടിശ്ശിക കിട്ടിയതോടെയാണ് തീരുമാനമെന്ന് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചു. ഇതോടെ ഇന്നുമുതൽ സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും പൂർണ തോതിൽ പുനഃരാരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)