തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ബൈജു (49) അറസ്റ്റിൽ ആയി.

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണ് പിടിയിലായ ഇയാൾ. മൂന്ന് വർഷം മുമ്പ് ഫെയ്സ്ബുക്കിലൂടെ ആണ് ബൈജു യുവതിയുമായി പരിചയത്തിലായത്.

2022 ജൂൺ ഒന്നുമുതൽ 2025 മേയ് നാലുവരെയുളള കാലയളവിൽ വിവിധ ഇടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിച്ചോളാം എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ബന്ധം ഉണ്ടാക്കിയെടുത്തത്. യുവതിയുടെ അമ്മയേയും ഇയാൾ സ്വാധീനിച്ചു.

