തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യത്തിലാണ്.

തനിക്ക് അച്ഛനില്‍ നിന്നും മോശം അനുഭവമുണ്ടായതായി കുട്ടി ആദ്യം അമ്മയോടാണ് പറഞ്ഞത്. തുടര്‍ന്ന് അമ്മ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി എന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു

