തിരുവനന്തപുരം: കാഴ്ചപരിമിതിയുള്ള ഭിന്നശേഷിക്കാരിയായ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലെ മാൾഡയിലെ ചാർ ബാബുപൂർ രാമശങ്കർ ടോല സ്വദേശിയായ ശംഭു മണ്ഡലി(26)നാണ് കോടതി ശിക്ഷ വിധിച്ചത്.

പതിമൂന്നര വർഷം കഠിന തടവിനും 30,000 രൂപ പിഴയടയ്ക്കാനുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജ് എ സ്.രമേഷ് കുമാറിന്റെ വിധി. പ്രതി പിഴത്തുക അടച്ചാൽ അത് അതിജീവിതയ്ക്ക് നൽകണമെന്നും. അടയ്ക്കാത്ത പക്ഷം 12 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധി പ്രസ്താവനയിൽ പറയുന്നു.

പിഴത്തുക കൂടാതെ പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

