തിരുവനന്തപുരം: പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമം നടത്തിയ പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി രവീന്ദ്രനാഥാണ് അറസ്റ്റിലായത്. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്ററാണ് രവീന്ദ്രനാഥ്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇന്നലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലാണ് 13കാരനെ പരിചയപ്പെടുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കാട്ടാക്കട പൊലീസാണ് കേസ് എടുത്തത്. പിന്നാലെ പ്രതിയായ പാസ്റ്റർ രവീന്ദ്രനാഥിനെ പൊലീസ് പിടികൂടുകയായിരുന്നു. രവീന്ദ്രനാഥിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)