Kerala

മദ്യനയം UDF ചർച്ച ചെയ്യും; ബ്ലേഡ് കൊണ്ടുവന്ന സമരമാർഗം അം​ഗീകരിക്കില്ല; രമേശ് ചെന്നിത്തല

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചെന്ന് മന്ത്രി അറിയിച്ചു. എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും. മയക്കുമരുന്നിനെതിരായ വലിയ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിലും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പൊലീസിന് ലാത്തിയും തോക്കും ഉണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല എന്നും പ്രതികരണം. ബ്ലേഡ് കൊണ്ട് സമരത്തിന് വരുന്നത് ഇതുവരെ കാണാത്ത രീതി. പുതിയ സമരമാർ​ഗമാണോയെന്നും ബ്ലേഡ് കൊണ്ടുവന്നുള്ള സമരമാർ​ഗം അം​ഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ബ്ലേഡ് കൊണ്ടുവന്നതരാണെന്ന് കണ്ടെത്തും. പൊലീസുകാർ കൊണ്ടുവരില്ലെന്നും രമേശ് ചെന്നത്തില പറഞ്ഞു.

മദ്യനയം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ‌‌ബാറുകൾ അടയ്ക്കുന്ന കാര്യം തത്ക്കാലം ആലോചനയിൽ ഇല്ല. ‌‌കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് നൽകുന്നത് ആലോചിച്ചിട്ട് പോലുമില്ല. അങ്ങനെ ഒരു തീരുമാനം ഉണ്ടെന്ന് ആരാണ് പറഞ്ഞത്. അങ്ങനെ നൽകാൻ കഴിയില്ല അതിന് കേന്ദ്ര നിർദ്ദേശമുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top