തിരുവനന്തപുരം: സത്യം പറയാൻ ഭയക്കുന്ന കാലമാണെന്നും കേരള സ്റ്റോറി ധീരമായ തുറന്നു പറച്ചിലാണെന്നുമുള്ള ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഡൽഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചിരിക്കുകയാണ്. കേരള സ്റ്റോറി എന്താണെന്ന് എല്ലാവർക്കും അറിയാം. പരാമർശം രേഖ ഗുപ്ത പിൻവലിക്കണം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഈ നിലയിൽ അവർ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാൻഷു ത്രിവേദി എന്തൊക്കെയോ വിളിച്ച് പറഞ്ഞിരിക്കുന്നു. വളരെ തെറ്റായ പ്രചാരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇന്ത്യക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി സുധാൻഷു ത്രിവേദിയുടെ പരാമർശം. അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും സുധാൻഷു ത്രിവേദി പറഞ്ഞിരുന്നു.

