കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണതുപോലെ ഈ സര്‍ക്കാരും ഇടിഞ്ഞ് വീഴുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാനത്തെ ആരോഗ്യമേഖലയിലുണ്ടായ തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദി ആരോഗ്യ മന്ത്രിയാണ്. വീണ ജോര്‍ജ് അടിയന്തിരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംവിധാനത്തിന്റെ പരാജയമാണെന്ന് മന്ത്രി തന്നെ പറഞ്ഞു. മന്ത്രിയാണല്ലോ സിസ്റ്റത്തെ നിയന്ത്രിക്കുന്നത്. അപ്പോള്‍ മന്ത്രിയുടെ തന്നെ പരാജയമാണ്. വസ്തുതകളെ മനസ്സിലാക്കി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 8ാം തീയതി സംസ്ഥാന വ്യാപകമായി താലൂക്ക് ആശുപത്രികളിലേക്ക് മാര്‍ച്ച് നടത്തും’ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരി തലയോളപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതിലാണ് പ്രതികരണം.

