Kerala

എത്ര കോടികൾ തന്നാലും ബിജെപിയിലേക്കില്ല; രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാൽ പോലും കോൺ​ഗ്രസ് വിട്ട് ബിജെപിയിലേക്കില്ലെന്ന് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എത്ര കോടികൾ തന്നാലും ബിജെപിയിലേക്കില്ല, മരിക്കുന്നതുവരെ കോൺ​ഗ്രസുകാരനായിരുന്ന് വർ​ഗീയവാദികൾക്കെതിരെ പോരാടുമെന്നും  രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സ്ഥാനമോഹങ്ങളില്ല.

മരിക്കുന്നത് വരെ മതേതര വിശ്വാസിയായി കോൺ​ഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാ​ഗ്ദാനം നൽകിയാൽപ്പോലും ഒറ്റ ചവിട്ട് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top