സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
ഇന്ന് ഒരിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടില്ലെങ്കലും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
അതേസമയം വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യതാ പ്രവചവനം പറയുന്നത്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായിട്ടുണ്ട്. വരും മണിക്കൂറുകളിൽ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർന്ന് വടക്ക് ദിശയിൽ ആന്ധ്രാതീരത്തിന് സമാന്തരമായി സഞ്ചരിക്കാനാണ് സാധ്യത.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)