തിരുവനന്തപുരം: കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത.

വെളളിയാഴ്ചയും ശനിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച് കോഴിക്കോടും കണ്ണൂരും യെല്ലോ അലേർട്ടാണ്. ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചു.
അതേസമയം പൊതുവിൽ ചൂട് തുടരുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് ഇന്നലെ പിൻവലിച്ചിരുന്നു. ഈ ജില്ലകളിൽ ഉയർന്ന താപനില 38°c വരെ ഉയരുമെന്നാണ് പ്രവചനം.

