കണ്ണൂര്‍: തിരുവനന്തപുരം പാങ്ങോട് കോണ്‍ഗ്രസ് വാര്‍ഡില്‍ എസ്ഡിപിഐയുടെ വിജയത്തില്‍ കോണ്‍ഗ്രസിന്റെ കൈത്താങ്ങുണ്ടെന്ന ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. എ

സ്ഡിപിഐക്ക് വോട്ട് കൂടിയപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ ബാക്കി വോട്ട് എവിടെ പോയെന്നും അദ്ദേഹം ചോദിക്കുന്നു.
‘പാലക്കാട് സഹായത്തിന് എസ്ഡിപിഐക്ക് കോണ്‍ഗ്രസിന്റെ ഒരു കൈത്താങ്ങ്. പാങ്ങോട് 2020ല്‍ 363 വോട്ട് മാത്രം ഉണ്ടായ എസ്ഡിപിഐക്ക് ഇത്തവണ 674 ലഭിച്ചപ്പോള്‍ 455 ലഭിച്ചിരുന്ന കോണ്‍ഗ്രസിന് 148 മാത്രം. ബാക്കി വോട്ട് എവിടെ പോയി കോണ്‍ഗ്രസേ’, എം വി ജയരാജന്‍ കുറിച്ചു.

