Kerala

മോദിയുമായി സ്നേഹച്ചങ്ങല പിടിച്ചവരാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്; രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലക്കെതിരെ യൂത്ത് കോൺഗ്രസ്. മോദിയുമായി സ്നേഹ ചങ്ങല പിടിച്ചവരാണ് മനുഷ്യച്ചങ്ങല തീർക്കുന്നതെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഡിവൈഎഫ്ഐ സമരത്തിന് ആത്മാർത്ഥതയില്ല. തൈക്കണ്ടി കുടുംബത്തിന് വേണ്ടി മാത്രമാണ് ഡിവൈഎഫ്ഐ പ്രവർത്തിക്കുന്നത്.

ഡിവൈഎഫ്ഐ സമരം അപഹാസ്യമാണെന്നും രാഹുൽ പറഞ്ഞു. ‘കേരളത്തിൽ അധോലോക ഇടനാഴി പ്രവർത്തിക്കുന്നുണ്ട്. സ്നേഹ ചങ്ങലയുടെ ഭാഗമാണ് ആ ഇടനാഴി. പിണറായി വിജയനെ പാടി പുകഴ്ത്തുകയാണ് ഡിവൈഎഫ്ഐയുടെ ഏക പണി. കൈ തല്ലിയൊടിച്ചവരുടെ കൈ പിടിക്കാൻ യൂത്ത് കോൺഗ്രസിന്റെ പേര് വിജയൻ ഫാൻസ് അസോസിയേഷൻ എന്നല്ല. അവരുടെ വീഴ്ച്ച മറച്ചുവെക്കാനാണ് സമരം’, രാഹുൽ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top