Kerala

രാഹുൽഗാന്ധിക്ക് ഭക്ഷ്യ വിഷബാധ, പനി; കേരളത്തിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ കേരള പര്യടനം റദ്ദാക്കി. 22ന് രാഹുല്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനാണ് അറിയിച്ചത്. തൃശൂർ, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികൾ.

ഞായറാഴ്ച ജാർഖണ്ഡിലെ റാഞ്ചിയിൽ ഇൻഡ്യ മുന്നണി നടത്തിയ സംയുക്ത റാലിയിലും രാഹുൽ പങ്കെടുത്തില്ല. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണമാണു രാഹുൽ പങ്കെടുക്കാത്തത് എന്നാണു പാർട്ടി അറിയിച്ചത്. രാഹുലിന് പകരം മല്ലികാർജുൻ ഖർഗെയാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ജാർഖണ്ഡിലെ മഹാറാലിയിൽ പങ്കെടുത്തിരുന്നത്. രാഹുലിനു ഭക്ഷ്യവിഷബാധയേറ്റെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top