India

രാഹുൽഗാന്ധി ജമ്മു കശ്മീരിൽ; പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ എത്തി. പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽഗാന്ധിയുടെ സന്ദർശനം.

പൂഞ്ച് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാകിസ്താൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വെള്ളിയാഴ്ച പങ്കുവച്ച കുറിപ്പിലൂടെയാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്.

നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25 ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുമായും ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും രാഹുല്‍ ഗാന്ധി കൂടികാഴ്‌ച നടത്തി.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top