ന്യൂഡല്‍ഹി: ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. ഇന്ത്യയിലെ ദരിദ്രര്‍ ഇംഗ്ലീഷ് ഭാഷയെ ഭരണാധികാരികളെ ചോദ്യം ചെയ്യാനുള്ള ഉപകരണമായി ഉപയോഗിക്കുമെന്നതിനാലും ജീവിത ഉയര്‍ച്ചക്ക് ഉള്ള അവസരങ്ങള്‍ക്ക് ഉപയോഗിക്കും എന്നതിനാലും ആണ് ബിജെപിയും ആര്‍എസ്എസും ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇംഗ്ലീഷ് ഒരു ഡാമല്ല. പക്ഷെ ഒരു പാലമാണ്. ഇംഗ്ലീഷ് മോശപ്പെട്ടതല്ല. പക്ഷെ ശക്തിയാണ്. ഇംഗ്ലീഷ് ചങ്ങലയല്ല. ചങ്ങലകളെ തകര്‍ക്കാനുള്ള ആയുധമാണ്. ഇന്ത്യയിലെ ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ല. അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് ഇത്. മുന്നോട്ട് പോവുക. തുല്യരാകുക’, രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

