ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി പിതാവ് ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുവയസ്സുകാരന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായാണ് ഉത്തര്‍പ്രദേശിലെ റാംപൂര്‍ സ്വദേശി ഷക്കീല്‍ ഒളിച്ചോടിയത്.

തന്‌റെ ഭര്‍ത്താവ് മകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഷബാന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പെണ്‍കുട്ടിയുമായി ഒളിച്ചോടിയത് തടഞ്ഞ തന്നെയും കുടുംബാംഗങ്ങളെയും ഷക്കീല്‍ മര്‍ദ്ദിച്ചെന്നും ഭാര്യ ഷബാന ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ ഷക്കീല്‍ നിര്‍ബന്ധപൂര്‍വ്വം ഷക്കീലിന്‌റെ കാമുകിയുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഷക്കീലും പെണ്‍കുട്ടിയും ദിവസം മുഴുവന്‍ വീഡിയോകോള്‍ ചെയ്യുകയും ഫോണ്‍ വഴി ബന്ധം തുടരുകയും ചെയ്തു.

