തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നുവെന്ന് സ്ഥിരീകരണം. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ആന്റി റാഗിങ് കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിച്ചത്.

സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അടക്കം ആന്റി റാഗിങ് കമ്മിറ്റി പരിശോധിച്ചിരുന്നു. ആന്റി റാഗിങ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി കോളേജ് ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇതിനിടെ ബിന്‍സിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

