തിരുവനന്തപുരം പാലോട് വേങ്കല്ലയിൽ കാട്ടാന ആക്രമണം. രണ്ടുപേർക്ക് പരിക്ക്. ശാസ്താംനട സ്വദേശികളായ സുധി (32) , രാജീവ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഓടി രക്ഷപ്പെട്ടുന്നതിനിടെയാണ് ഒരാൾക്ക് പരിക്ക് പറ്റിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഒരു ഭാഗം കാട്ടാന തകർത്തു.

പരിക്കേറ്റവരെ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് ശാസ്താം നടയിൽ നിന്നും 8 കിലോമീറ്റർ മാറി വനത്തിൽ ബാബുവിനെ കാട്ടാന കൊന്നത്.
രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെയാണ് ആന ആക്രമിച്ചത്. ശാസ്താംനട ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് ഒറ്റയാൻ നിലയുറപ്പിച്ചിരുന്നത്. സ്കൂട്ടർ കണ്ട ഉടൻ ആന പാഞ്ഞടുത്തു. വാഹനം നിലത്തിട്ട് ഓടുന്നതിനിടെ രാജീവിനും സുധിക്കും പരിക്കേറ്റു .

