കോട്ടയം: കോട്ടയത്തെ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതും ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തിന്റെ പേരിലായിരുന്നു എന്ന് പ്രതികളുടെ മൊഴി.

സംഭവത്തിന് പിന്നാലെ റാഗിങ്ങിൽ പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി.
മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതും. ഹോസ്റ്റൽ മുറിക്കുള്ളിൽ ഇത്രയും പ്രാകൃതമായ സംഭവ വികാസങ്ങൾ നടന്നിട്ടും അധികൃതർ ആരും അറിഞ്ഞില്ലെന്നതാണ് ഏറ്റവും വലിയ ദുരൂഹത.

