യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടെടുത്ത് നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവർ. കൂടെ നിൽക്കണമെന്ന് പറഞ്ഞത് യുഡിഎഫാണ്.

എന്നാൽ യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുഡിഎഫിലേക്കില്ലെന്നും അൻവർ പറഞ്ഞു.

പിണറായിസത്തിനെതിരെ പോരാട്ടം നടത്തിയെത്തിയ തൻ്റെ രാഷ്ട്രീയത്തോടൊപ്പം യുഡിഎഫ് നിന്നില്ല.
പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്തുക എന്നതാണ് നിലവിലെ അവരുടെ ലക്ഷ്യമെന്നും പി.വി. അൻവർ പറഞ്ഞു.

