മലപ്പുറം: പി വി അൻവറിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂടിയാലോചന.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ലീഗ് നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണ്. മുതിർന്ന നേതാക്കളുമായാണ് ആശയ വിനിമയം നടത്തുന്നത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, അൻവർ നിലമ്പൂരിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കരുതെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. യുഡിഎഫ് പറയുന്ന കാര്യങ്ങളും അൻവർ പറയുന്നതും സമാനമാണെന്ന് പിഎംഎ സലാം പറഞ്ഞു.

